കോട്ടയത്ത് ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

By സമകാലികമലയാളം ഡെസ്‌ക്  |   Published: 04th April 2019 11:57 PM  |  

Last Updated: 04th April 2019 11:57 PM  |   A+A-   |  

 

കോട്ടയം: സ്വകാര്യബസ് ബൈക്കിലിടിച്ച് ഉണ്ടായ ഇപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോട്ടയം മുണ്ടക്കയത്താണ് അപകടമുണ്ടായത്. കോ​രു​ത്തോ​ട്, കു​ള​ത്തു​ങ്ക​ൽ ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ ജി​ജോ ജോ​യ് (20) ആ​ണ് ദാരുണമായി മരണപ്പെട്ടത്.  

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 7.30-ന് ​ദേ​ശീ​യ പാ​ത​യി​ൽ മു​ണ്ട​ക്ക​യം വൈ​എം​സി​എ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്കു​വ​ന്ന സ്വ​കാ​ര്യ ബ​സി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല പൊ​ട്ടി ശ​രീ​ര ഭാ​ഗ​ങ്ങ​ൾ റോ​ഡി​ൽ ചി​ത​റി വീ​ണു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ജി​ജോ മ​രി​ച്ചു.

അ​പ​ക​ട​ത്തി​ൽ ജിജോയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. പ​ന​ക്ക​ച്ചി​റ മ​ഞ്ഞ​പ​ള്ളി​ൽ അ​ഖി​ലി​നാ​ണു പ​രി​ക്കേ​റ്റ​ത്. അ​ഖി​ലി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കാ​ത്തി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബി​ജി​യാ​ണ് മ​രി​ച്ച ജി​ജോ​യു​ടെ മാ​താ​വ്. ജോ​മോ​ൾ ഏ​ക സ​ഹോ​ദ​രി​യാ​ണ്. മൃ​ത​ദേ​ഹം ഇ​രു​പ​ത്തി​യാ​റാം മൈ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.