തെരഞ്ഞെടുപ്പ് കാലത്തുമാത്രം അമ്പലത്തില്‍ പോകുന്നതെന്തിന്?; രാഹുലിനെതിരെ പിണറായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2019 07:25 PM  |  

Last Updated: 04th April 2019 07:25 PM  |   A+A-   |  

 

കൊല്ലം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ പൂണൂലിട്ട ശിവഭക്തനായ ബ്രാഹ്മണനാണെന്ന് പ്രചരിപ്പിക്കുന്നതെന്തിനെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രം രാഹുല്‍ അമ്പലങ്ങളില്‍ പോകുന്നതെന്തിനാണെന്നും പിണറായി വിജയന്‍ ചോദിച്ചു.

വീഴ്ചകളില്‍ നിന്നും  പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. പല വിഷയങ്ങളിലും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സമീപനം ഒന്നാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കരുനാഗപ്പള്ളിയിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ നാമനിര്‍ദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരാണെന്നും കോണ്‍ഗ്രസിന്റേത് ബിജെപിയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സമീപനമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരെത്തെ കുറ്റപ്പെടുത്തിയിരുന്നു.