നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്; സൂക്ഷ്മ പരിശോധന നാളെ, ഇതുവരെ ലഭിച്ചത് 154 പത്രികകൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2019 06:55 AM  |  

Last Updated: 04th April 2019 06:55 AM  |   A+A-   |  

 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഇന്ന്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിൽ നിന്നായി 154 പത്രികകൾ ആണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലെത്തിയത്. നാളെ സൂക്ഷ്മ പരിശോധന നടക്കും. എട്ടാം തിയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.

വയനാട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക രാഹുൽ ​ഗാന്ധി ഇന്ന് സമർപ്പിക്കും.  ഇതിനായി കോൺ​ഗ്രസ് അധ്യക്ഷൻ സഹോദരി പ്രിയങ്കയുമൊത്ത് ഇന്നലെ തന്നെ കോഴിക്കോട് എത്തിച്ചേർന്നിരുന്നു. 

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ഇന്ന് വീണ്ടും പത്രിക സമർപ്പിക്കും. കൂടുതൽ ക്രിമിനൽ കേസുകൾ സുരേന്ദ്രനെതിരെ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സാഹചര്യത്തിലാണ് ഇത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 369 പേരാണ് മത്സരരം​ഗത്ത് ഉണ്ടായിരുന്നത്.