രാഹുല്‍ഗാന്ധി 3, സുധാകരന്‍ 3, എംകെ രാഘവന്‍ 4, കെ മുരളീധരന്‍ 3; അപരന്‍മാരുടെ പട്ടിക ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2019 09:29 PM  |  

Last Updated: 04th April 2019 09:29 PM  |   A+A-   |  

 


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇത്തവണയും അപരന്‍മാര്‍ വിനയാകുമോയെന്ന ആശങ്കയില്‍ പ്രമുഖപാര്‍ട്ടികള്‍. എല്ലാ മണ്ഡലത്തിലും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നിരവധി അപരന്‍മാരാണ് രംഗത്തുള്ളത്്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക മൂന്ന് അപരന്‍മാരാണുള്ളത്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നാല് അപരന്‍മാരാണ് ഉള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രദീപ് കുമാറിന് മൂന്ന് അപരന്‍മാരാണ് ഉള്ളത്.

പൊന്നാനിയില്‍ ഇടി മുഹമ്മഗദ്ബഷീറിന് മൂന്ന അപരന്‍മാരും പിവി അന്‍വറിന് രണ്ട് അപരന്‍മാരും മത്സരരംഗത്തുണ്ട്. കണ്ണൂരില്‍ കെ സുധാകരന് മൂന്ന് അപരന്‍മാരുണ്ട്. പികെ ശ്രീമതിക്ക് രണ്ട് അപരകളാണ് ഉള്ളത്. വടകരയില്‍ കെ മുരളീധരന്‍ രണ്ട് അപരന്‍മാര്‍ ഉണ്ട്. പാലക്കാട എംബി രാജേഷിന് മുന്ന് അപരന്‍മാരാണ് ഉള്ളത്. എറണാകുളത്ത് രാജീവിന് എതിരെ ഒരപരനാണുള്ളത്. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിനെതിരെയും അപര രംഗത്തുണ്ട്.