സുരക്ഷാ ഭീഷണി; രാഹുലിന്റെ റോഡ് ഷോ വെട്ടിച്ചുരുക്കും, ഡിസിസി ഓഫീസിലെ യോ​ഗം റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2019 06:40 AM  |  

Last Updated: 04th April 2019 06:40 AM  |   A+A-   |  

rahul_gandhi

 

കൽപ്പറ്റ: പത്രികാ സമർപ്പണത്തിനായി വയനാട്ടിൽ എത്തിയ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ റോഡ് ഷോ സുരക്ഷാ ഭീഷണികളെ തുടർന്ന് വെട്ടിച്ചുരുക്കിയേക്കും. വൈത്തിരി വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. 

കൽപ്പറ്റ ബസ് സ്റ്റാൻഡിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം റോഡ് ഷോ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് 200 മീറ്ററാക്കി ചുരുക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റോഡ് ഷോ, ഹെലികോപ്ടർ ​ഗ്രൗണ്ടിൽ നിന്ന് തന്നെ ആരംഭിക്കാനാണ് നിലവിലെ തീരുമാനം.

ഡിസിസി ഓഫീസിൽ നടത്താനിരുന്ന യോ​ഗവും റദ്ദാക്കിയിട്ടുണ്ട്. റോഡ് ഷോ നീട്ടുന്നതിനുള്ള അനുമതി സുരക്ഷാ ഉദ്യോ​ഗസ്ഥർ നൽകിയാൽ രാഹുലും പ്രിയങ്കയും ബസ് സ്റ്റാൻഡിനു മുൻപിലെ വേദിയിൽ ജനങ്ങളോട് സംസാരിച്ചേക്കും. 1000ത്തിലധികം പൊലീസും തണ്ടർബോൾട്ടും എസ്പിജിയുമാണ് സുരക്ഷ ഒരുക്കാനായി വയനാട്ടിൽ ക്യാമ്പ് ചെയ്യുന്നത്.