303 സ്ഥാനാര്‍ത്ഥികള്‍; വയനാട്ടില്‍ 23 പേര്‍; എറണാകുളത്ത് ട്രാന്‍സ്ജന്‍ഡറും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2019 09:00 PM  |  

Last Updated: 04th April 2019 09:00 PM  |   A+A-   |  

evm

 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 303 നാമനിര്‍ദേശപത്രികകള്‍. വ്യാഴാഴ്ച മാത്രം ലഭിച്ചത് 149 പത്രികകളാണ്.

ആറ്റിങ്ങലില്‍ 14 ഉം, കോഴിക്കോട് 12 ഉം, തിരുവനന്തപുരത്ത് 11 ഉം, പൊന്നാനിയില്‍ 10 ഉം, വയനാട്ടിലും കോട്ടയത്തും ഒന്‍പത് വീതവും, എറണാകുളം, മലപ്പുറം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എട്ടുവീതവും ആലപ്പുഴ, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളില്‍ ഏഴ് വീതവും തൃശൂരില്‍ ആറും കാസര്‍കോട്, വടകര, ആലത്തൂര്‍, മാവേലിക്കര, പത്തനംതിട്ട എന്നിവിടങ്ങളില്‍ അഞ്ച് വീതവും കൊല്ലം, ഇടുക്കി മണ്ഡലങ്ങളില്‍ നാലുവീതവും പത്രികകളില്‍ വ്യാഴാഴ്ച ലഭിച്ചത്.  എറണാകുളത്ത് ട്രാന്‍സ്‌ജെന്‍ഡറായ അശ്വതി രജനപ്പനും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. 

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ എറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് 23 വീതം. ഏറ്റവും കുറവ് ലഭിച്ച ഇടുക്കിയില്‍ ഒന്‍പത് പത്രികകളാണ് ലഭിച്ചത്.

തിരുവനന്തപുരത്ത് 20 ഉം, കോഴിക്കോട്ട് 19 ഉം, എറണാകുളത്തും പൊന്നാനിയിലും 18 വീതവും, കണ്ണൂരില്‍ 17 ഉം, ചാലക്കുടിയില്‍ 16 ഉം, വടകരയിലും കോട്ടയത്തും 15 വീതവും, മലപ്പുറത്തും ആലപ്പുഴയിലും 14 വീതവും, പാലക്കാടും തൃശൂരും 13 വീതവും, മാവേലിക്കരയിലും കൊല്ലത്തും 12 വീതവും, പത്തനംതിട്ടയിലും കാസര്‍കോട്ടും 11 വീതവും, ആലത്തൂരില്‍ 10 ഉം പത്രികകള്‍ ലഭിച്ചു.