'ഒരൊറ്റ ഇന്ത്യയെങ്കില്‍ ഒരു മണ്ഡലം മതിയല്ലോ ?' ; രാഹുലിനെതിരെ പരിഹാസവുമായി കോടിയേരി

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും അധികം സന്തോഷിപ്പിച്ചത് ബിജെപിയെയും ആര്‍എസ്എസിനെയുമാണ്
'ഒരൊറ്റ ഇന്ത്യയെങ്കില്‍ ഒരു മണ്ഡലം മതിയല്ലോ ?' ; രാഹുലിനെതിരെ പരിഹാസവുമായി കോടിയേരി

തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരൊറ്റ ഇന്ത്യയെങ്കില്‍ ഒരു മണ്ഡലം മതിയല്ലോ എന്നായിരുന്നു കോടിയേരിയുടെ പരിഹാസം. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ മല്‍സരിക്കുന്നതെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെയാണ് കോടിയേരി പരിഹസിച്ചത്. 

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും അധികം സന്തോഷിപ്പിച്ചത് ബിജെപിയെയും ആര്‍എസ്എസിനെയുമാണ്. രാഹുല്‍ഗാന്ധി മല്‍സരിക്കുന്നത് കൊണ്ട് കേരളത്തില്‍ തരംഗം ഉണ്ടാകില്ല. സ്വന്തം മണ്ഡലത്തില്‍ പോലും തരംഗം ഉണ്ടാക്കാന്‍ കഴിയാത്ത ആളാണ് രാഹുല്‍ഗാന്ധിയെന്നും കോടിയേരി പറഞ്ഞു. 

സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണം കോണ്‍ഗ്രസിനെതിരായി മാറും എന്ന ഭയത്താലാണ് സിപിഎമ്മിനും എല്‍ഡിഎഫിനും എതിരെ ഒന്നും പറയില്ലെന്ന് രാഹുല്‍ഗാന്ധി പറയാന്‍ കാരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

സിപിഎമ്മിലെ സഹോദരന്മാരും സഹോദരിമാരും എനിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നെ ആക്രമിക്കുകയാണ്. ഇടതുപക്ഷത്തിന്റെ വിമര്‍ശനങ്ങളെ സന്തോഷത്തോടെ നേരിടും. എന്നാല്‍ അവര്‍ക്കെതിരെ താന്‍ ഒന്നും പറയില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം  പ്രതികരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com