തെരഞ്ഞെടുപ്പിന് ശേഷം രാഹുലിന് വേണ്ടി കൈ പൊക്കേണ്ടിവന്നേക്കാം: എംഎ ബേബി

തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കു വേണ്ടി കൈ​പൊ​ക്കേ​ണ്ടി​വ​രു​മോ​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നു സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എംഎ ​ബേ​ബി.
തെരഞ്ഞെടുപ്പിന് ശേഷം രാഹുലിന് വേണ്ടി കൈ പൊക്കേണ്ടിവന്നേക്കാം: എംഎ ബേബി

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കു വേണ്ടി കൈ​പൊ​ക്കേ​ണ്ടി​വ​രു​മോ​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നു സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എംഎ ​ബേ​ബി. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി ഇ​ത​ര സ​ർ​ക്കാ​ർ വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ, രാ​ഹു​ൽ ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണ​മെ​ന്നി​ല്ല. ബി​ജെ​പി​യെ പു​റ​ത്താ​ക്കി മ​തേ​ത​ര സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ വേ​റെ​യും ബ​ദ​ലു​ക​ളു​ണ്ടാ​കും. ഇ​തി​ന് എ​ത്ര​ത്തോ​ളം വി​ട്ടു​വീ​ഴ്ച ചെ​യ്യാ​നും സി​പി​എം ത​യാ​റാ​കും. 

തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ മോ​ദി​ക്കെ​തി​രേ അ​ല്ല പി​ണ​റാ​യി​ക്കെ​തി​രെ​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​മെ​ന്നും ബേ​ബി കു​റ്റ​പ്പെ​ടു​ത്തി. അ​നാ​യാ​സം ബോ​ർ​ഡ് മാ​റ്റി​വ​യ്ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ. എ​ന്നാ​ണ് ബി​ജെ​പി​യാ​കു​ന്ന​തെ​ന്നു നോ​ക്കി​യാ​ൽ മ​തി.

സി​പി​എ​മ്മി​നു ബം​ഗാ​ളി​ലും മ​റ്റും ത​ക​ർ​ച്ച വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​വി​ടെ തി​രി​ച്ചു​വ​രും. പ​ല​ർ​ക്കും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തി​നാ​ലാ​ണ് അ​വി​ടെ സി​പി​എം നേ​താ​ക്ക​ൾ​ക്കു പാ​ർ​ട്ടി വി​ടേ​ണ്ടി​വ​ന്നി​ട്ടു​ള്ള​തെ​ന്നും ബേ​ബി പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com