'പത്രമാമാ, ഒരു സീറ്റേലും തന്നിട്ടുപോടേയ്'; മനോരമ സര്‍വെയെ പരിഹസിച്ച് എംഎം മണി

 ' നട്ടെല്ലിനു പകരം മൊത്തം റബ്ബറായ ടീംസാ' പ്രബുദ്ധരായ വോട്ടർമാർ തീരുമാനിക്കും വോട്ട് ആർക്ക് ചെയ്യണമെന്ന് . അല്ലാതെ റബർ മാമനല്ല'
'പത്രമാമാ, ഒരു സീറ്റേലും തന്നിട്ടുപോടേയ്'; മനോരമ സര്‍വെയെ പരിഹസിച്ച് എംഎം മണി

കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇടതുകോട്ടകളില്‍ ഉള്‍പ്പടെ യുഡിഎഫ് വിജയിക്കുമെന്ന മനോരമ സര്‍വെയെ പരിഹസിച്ച് മന്ത്രി എംഎം മണി. 2016ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ഇടതുമുന്നണിക്ക് 40 സീറ്റ് പ്രവചിച്ച ടീംസാ. എന്നിട്ട് എല്‍ഡിഎഫ് നേടിയത് 91 സീറ്റുകളാണെന്ന് എംഎം മണി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 'നട്ടെല്ലിന് പകരം മൊത്തം റബ്ബറായ ടീംസാ'. പ്രബുദ്ധരായ വോട്ടര്‍മാര്‍ തീരുമാനിക്കും ആര്‍ക്ക് ചെയ്യണമെന്ന്. അല്ലാതെ റബ്ബര്‍ മാമനല്ലെന്ന് മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആലത്തൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം  ഇടുക്കി, കോട്ടയം, , മാവേലിക്കര,ചാലക്കുടി, കണ്ണൂര്‍, കാസര്‍കോഡ്, എറണാകുളംമണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് സര്‍വെ.ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍കൈ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം എന്നറിയാന്‍ നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ 20 ലോക്‌സഭാമണ്ഡലങ്ങളിലും അവയില്‍ ഉള്‍പ്പെടുന്ന 140 നിയമസഭാ മണ്ഡലങ്ങളിലുമാണ് സര്‍വെ നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പാണ് സര്‍വെ നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com