രാഹുൽ ഗാന്ധി ഇന്ന് പത്രിക സമർപ്പിക്കും: കല്‍പറ്റയില്‍ ഗതാഗതനിയന്ത്രണം 

കൈനാട്ടി ബൈപ്പാസ് ജങ്ഷന്‍ മുതല്‍ ഗൂഡലായി ജങ്ഷന്‍ വരെയാണ് നിയന്ത്രണം
രാഹുല്‍ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനൊപ്പം/പിടിഐ
രാഹുല്‍ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനൊപ്പം/പിടിഐ

കല്‍പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുന്നതിനാൽ ഇന്ന് കല്‍പറ്റയില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ്. കൈനാട്ടി ബൈപ്പാസ് ജങ്ഷന്‍ മുതല്‍ ഗൂഡലായി ജങ്ഷന്‍ വരെയാണ് നിയന്ത്രണം. ഇതുവഴി ഒരു വാഹനവും കടത്തിവിടില്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും പൊലീസ് പറഞ്ഞു. രാഹുല്‍ തിരികെ പോകുന്നതുവരെയായിരിക്കും നിരോധനം. 

കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ ജനമൈത്രി ജങ്ഷനില്‍നിന്ന് ബൈപ്പാസ് വഴി കടന്നുപോകണമെന്നാണ് നിർദ്ദേശം.  കല്പറ്റ ടൗണിലൂടെ വലിയ വാഹനങ്ങളും മര്‍ട്ടി ആക്സില്‍ വാഹനങ്ങളും പ്രവേശിക്കാന്‍ അനുവദിക്കില്ല. ജനമൈത്രി ജങ്ഷന്‍ മുതല്‍ കൈനാട്ടി ബൈപ്പാസ് ജങ്ഷന്‍ വരെയാണ് പ്രവേശനം നിരോധിച്ചിരിക്കുന്നത്. 

കോഴിക്കോട് ഭാഗത്തുനിന്നുള്ള ബസുകള്‍ പുതിയ സ്റ്റാന്‍ഡിലെത്തി ജനമൈത്രി ജങ്ഷന്‍ വഴി തിരികെ ബൈപ്പാസിലേക്കു പോകണമെന്നാണ് നിർദ്ദേശം. ബത്തേരി-മാനന്തവാടി ഭാഗത്തുനിന്നുള്ള ബസുകള്‍ കൈനാട്ടിയില്‍നിന്ന് ബൈപ്പാസ് വഴി സ്റ്റാന്‍ഡിലെത്തി തിരികെ ബൈപ്പാസിലേക്കു പോകണമെന്നും പൊലീസ് അറിയിച്ചു.  ബത്തേരി- മാനന്തവാടി ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് ബൈപ്പാസ് വഴി പോകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com