റോഡ് ഷോയ്ക്കിടെ ബാരിക്കേഡ് തകര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്; സഹായവുമായി രാഹുല്‍, ഷൂ കയ്യിലെടുത്ത് പ്രിയങ്ക (വീഡിയോ)

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു
റോഡ് ഷോയ്ക്കിടെ ബാരിക്കേഡ് തകര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്; സഹായവുമായി രാഹുല്‍, ഷൂ കയ്യിലെടുത്ത് പ്രിയങ്ക (വീഡിയോ)


യനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.  തിക്കിലും തിരക്കിലും പെട്ട് ബാരിക്കേഡ് തകര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഇവരെ രാഹുല്‍ തന്നെ ഇടപെട്ട് തന്റെ വാഹന വ്യൂഹത്തിലെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

പ്രവര്‍ത്തകരെ ആവേശകൊടുമുടിയില്‍ എത്തിച്ചാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.  രാവിലെ പതിനൊന്നരയോടെ കളക്ട്രേറ്റിലെത്തിയാണ് രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ശേഷം നടന്ന റോഡ് ഷോയില്‍ ജനം ഇളകിമറിഞ്ഞു. പതിനായിരങ്ങളാണ് രാഹുലിനെ കാണാനായി റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com