സ്വന്തമായി വാഹനമില്ല; രാഹുലിന്റെ ആസ്തി അഞ്ച് കോടി എണ്‍പത് ലക്ഷം രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2019 07:42 PM  |  

Last Updated: 04th April 2019 07:46 PM  |   A+A-   |  

rahul_gandhi

 

വയനാട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ ആസ്തി അഞ്ചുകോടി 80 ലക്ഷം രൂപ. 72 ലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ സ്ത്യവാങ്മൂലത്തില്‍ പറയുന്നു.

കൈവശമുള്ളത് നാല്‍പ്പതിനായിരം രൂപയും 333.3 ഗ്രാം സ്വര്‍ണവും ഉണ്ട്്. അഞ്ചുകേസുകള്‍ നിലവിലുണ്ട്. വിദ്യാഭ്യാസയോഗ്യത കാണിച്ചിരിക്കുന്നത് ട്രിനിറ്റി കോളേജില്‍ നിന്ന് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ എം ഫില്ലും, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ 1995ല്‍ ബിരുദവും എന്നാണ്. 

അഞ്ച് കേസുകളാണ് ആകെ രാഹുലിനെതിരായുള്ളത്. ആദ്യത്തെ നാലെണ്ണവും ആര്‍എസ്എസ്  ബിജെപി നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസുകളാണ്. മറ്റൊന്ന് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ നാഷണല്‍ ഹെറാള്‍ഡ് കേസും.

5 കോടിയോളം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായുണ്ട്. (കൃത്യം തുക 5,19,44,682 രൂപ), 39,89,037 രൂപയുടെ ഇന്‍ഷൂറന്‍സുണ്ട്. മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും. 

അതേസമയം വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് അപരന്‍മാര്‍ മത്സരരംഗത്തുണ്ട്. എരുമേലി സ്വദേശി രാഹുല്‍ ഗാന്ധി കെഇ, തമിഴ്‌നാട് സ്വദേശി രാകുല്‍ ഗാന്ധി എന്നിവരാണ് പത്രിക നല്‍കിയത്.