അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറം യുവതി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th April 2019 08:33 AM  |  

Last Updated: 05th April 2019 08:33 AM  |   A+A-   |  

 

കൊച്ചി: രണ്ടേമുക്കല്‍ കിലോ സ്വര്‍ണവുമായി  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതി പിടിയില്‍. മലപ്പുറം സ്വദേശിനിയാണ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുളളില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. ദോഹയില്‍  നിന്നാണ് ഇവരെത്തിയത്‌