മനുഷ്യനാണ് വലുത്, ഹൃദയാഘാതം വന്ന് ചികിത്സയിലായ ബെന്നി ബഹനാനെ കാണാന്‍ ഇന്നസെന്റ് ആശുപത്രിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2019 02:02 PM  |  

Last Updated: 05th April 2019 02:02 PM  |   A+A-   |  

ibbocent_benny

 

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാനെ കാണാന്‍ എതിരാളി ഇന്നസെന്റ് ആശുപത്രിയില്‍ എത്തി. എതിര്‍ സ്ഥാനാര്‍ഥി എന്നതല്ല, മനുഷ്യനാണ് വലുതെന്ന് ഇന്നസെന്റ് പറഞ്ഞു. 

നെഞ്ചുവേദനയെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ബെന്നി ബെഹനാനെ കാക്കനാട്ടെ സണ്‍ റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെന്നി ബെഹനാനെ ആന്‍ജിയോപ്ലാസ്റ്റി്ക്ക് വിധേയനാക്കിയിരുന്നു. അപകടനില തരണം ചെയ്‌തെങ്കിലും 48 മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

ബെന്നി ബെഹനാന്റെ ഭാര്യയെ കണ്ട് സംസാരിച്ചെന്നും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. ര

അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇന്നസെന്റ് പിന്നീട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എത്രയും വേഗം സുഖം പ്രാപിച്ചു പൂര്‍ണ്ണ ആരോഗ്യവാനായി തിരുരഞ്ഞെടുപ്പു രംഗത്ത് സജീവമാകാന്‍ കഴിയട്ടെ- ഇന്നസെന്റ് പറഞ്ഞു.