'രാഘവന്റേത് മുന്‍കൂട്ടി തയ്യാറാക്കിയ കരച്ചില്‍ നാടകം; ഒളിക്യാമറയില്‍ കുടുങ്ങിയ ബിജെപി എംപിക്കെതിരായ കോണ്‍ഗ്രസ് നിലപാടിന് പിന്നിലും സിപിഎം ആണോ?'

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th April 2019 12:47 PM  |  

Last Updated: 05th April 2019 01:12 PM  |   A+A-   |  

 

 

കോഴിക്കോട്: ഒളിക്യാമറയിലൂടെ വസ്തുതകള്‍ പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പരിഭ്രാന്തിയുടെ പശ്ചാത്തലത്തില്‍ പിച്ചും പേയും പറയുന്ന നിലയിലേക്ക് താണുപോയിരിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. രാഘവന്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ല. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചാനല്‍ പുറത്തുവിട്ട ഗൗരവതരമായ ആക്ഷേപങ്ങള്‍ക്ക് ഒന്നിനും പോലും അദ്ദേഹം മറുപടി പറഞ്ഞില്ലെന്നു മാത്രമല്ല മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കരച്ചില്‍ നാടകം കളിക്കുകയാണ് ചെയ്തതെന്ന് പി മോഹനന്‍ പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്നവന്നിരിക്കുന്ന വസ്തുതാ പരമായ ആരോപണങ്ങളില്‍ നിന്ന് കരച്ചില്‍ നടത്തി തടിയൂരാനാണ് രാഘവന്‍ ശ്രമിച്ചത്. 
ടിവി 9 ചാനല്‍ പുറത്തുവിട്ട ആരോപണത്തില്‍ സിപിഎമ്മിന്റെ പങ്ക് തെളിയിക്കാന്‍ എംകെ രാഘവെന വെല്ലുവിളിക്കുന്നു. സമൂഹത്തില്‍ സ്വയം അപഹാസ്യനായതിനെ തടര്‍ന്ന് ഉണ്ടായ ഗതികേട് കൊണ്ടാണ് പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മോഹനന്‍ പറഞ്ഞു. ചാനല്‍ നടത്തിയ സ്ട്രിങ് ഓപ്പറേഷനില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെല 15 എം പിമാര്‍ കുടുങ്ങിയതാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ കോണ്‍ഗ്രസിലെയും ബിജെപിയിലെയും മറ്റുപാര്‍ട്ടികളിലെയും എംപിമാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് മാധ്യമ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും എംപിയുമായ രാംദാസിനെ അയോഗ്യനാക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ പൃഥിരാജ് ചവാന്‍ ആവശ്യപ്പെട്ടത്. ചാനലിന് മുന്‍പില്‍ രണ്ടുപേരും വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഒന്നാണ്. മഹാരാഷ്ട്രയിലെ ബിജെപി നേതാവിനെ അയോഗ്യനാക്കാണമെന്ന ബിജെപി ആവശ്യത്തിന് പിന്നില്‍ സിപിഎം ആണെന്ന് പറയാന്‍ രാഘവന്‍ തയ്യാറാകുമോ. ചാനല്‍ ഇടപെടിലിനെ ശ്ലാഘിച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാവിനെ തള്ളി പ്പറയാന്‍ തയ്യാറാകുമോയെന്നും പി മോഹനന്‍ ചോദിച്ചു.

സിപിഎമ്മിനെതിരെ ഗുരുതരമായ ആക്ഷേപമാണ് രാഘന്‍ ഉന്നയതിച്ചത്. പാര്‍ട്ടി പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ള ചെറിയ തെളിവെങ്കിലും ഹാജരാക്കാന്‍ രാഘവന്‍ തയ്യാറാകണം. ചാനല്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ വന്നു കണ്ടു എന്ന് അ്‌ദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ പുറത്തുവിട്ടത് വ്യാജമാണെന്ന് അദ്ദേഹം പറയുന്നു. ഇത് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിന് മാത്രമാണ്. അതിന് എന്തുകൊണ്ട് രാഘവന്‍ തയ്യാറാകുന്നില്ല. ജനങ്ങള്‍ക്ക് ബോധ്യപ്പടുന്ന വിശദീകരണമാണ് രാഘവന്‍ നല്‍കേണ്ടത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രാഘവന്‍ എംപി സ്ഥാനം രാജിവെക്കണം. രാഘവന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പി മോഹനന്‍ പറഞ്ഞു.