ഇത്തരം പ്രഹസനങ്ങള്‍ സ്ഥിരമാണ്; വയനാട്ടില്‍ അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ സഹായിച്ച രാഹുലിനെ പരിഹസിച്ച് തുഷാര്‍

വയനാട്ടില്‍ അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ സഹായിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി
ഇത്തരം പ്രഹസനങ്ങള്‍ സ്ഥിരമാണ്; വയനാട്ടില്‍ അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ സഹായിച്ച രാഹുലിനെ പരിഹസിച്ച് തുഷാര്‍


വയനാട്: വയനാട്ടില്‍ അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ സഹായിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. രാഹുലിന്റെ റാലികളില്‍ ഇത്തരത്തിലുള്ള പ്രഹസനങ്ങള്‍ സ്ഥിരമാണെന്ന് തുഷാര്‍ പരിഹസിച്ചു. ഇത് മലയാളികള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം രാഹുല്‍ നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വാഹനത്തില്‍ നിന്ന് തെറിച്ചുവീണ മാധ്യമപ്രവര്‍ത്തകരെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് ആംബുലന്‍സിലെത്തിക്കാന്‍ സഹായിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഇതിന് പിന്നാലെ രാഹുലിന്റെ സ്ഥിരം പരിപാടിയാണ് ഇതെന്ന് പരിഹസിച്ച് വിമര്‍ശകര്‍ രംഗത്തെത്തി. മുമ്പ് അപകടങ്ങളില്‍പെട്ട മാധ്യമപ്രവര്‍ത്തകരെ രാഹുല്‍ സഹായിച്ച കഥകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com