എല്‍ഡിഎഫിന് 18 സീറ്റില്‍ കൂടുതല്‍ ലഭിക്കും: പിണറായി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ കൂടുതല്‍ എല്‍ഡിഎഫിനു ലഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍
എല്‍ഡിഎഫിന് 18 സീറ്റില്‍ കൂടുതല്‍ ലഭിക്കും: പിണറായി


മാവേലിക്കര; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ കൂടുതല്‍ എല്‍ഡിഎഫിനു ലഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വാജ്‌പേയി സര്‍ക്കാരിനെ പുറത്താക്കാനായി രാജ്യം ഒന്നിച്ച 2004 ലെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിനു 18 സീറ്റാണു ലഭിച്ചത്. സമാനമോ അതിനേക്കാള്‍ അനുകൂലമോ ആയ സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാല്‍ അന്നത്തേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും എല്‍ഡിഎഫ് പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.


രാജ്യത്തെ ബിജെപി മന്ത്രിമാരില്‍ പലരും പഴയ കോണ്‍ഗ്രസ് നേതാക്കളാണ്. ഇപ്പോഴും ഒരു മാറ്റവുമില്ലാതെ അത് തുടരുകയാണല്ലോ. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുമ്പോള്‍ വിശ്വാസം വളരെ പ്രധാനമാണ്. ഉറച്ച നിലപാട് ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ നിന്നുമാത്രമെ പ്രതീക്ഷിക്കാവുവെന്നും അദ്ദേഹം പറഞ്ഞു. ബദല്‍ നയത്തിന്റെ പ്രത്യേകതയെന്തെന്ന് കേരളത്തില്‍ നമുക്ക് കാണാനാകും. കേരളത്തില്‍ 2016 വരെ മന്‍മോഹന്‍സിംഗും നരേന്ദ്രമോഡിയും നടപ്പാക്കുന്ന ഉദാരവത്കരണ നയങ്ങള്‍ അംഗീകരിക്കുന്ന സര്‍ക്കാരായിരുന്നു ഉണ്ടായിരുന്നത്.

 2016 ലാണ് എല്‍ഡിഎഫ് വന്നത്. മൂന്ന വര്‍ഷക്കാലയളവില്‍ വലിയ മാറ്റമാണുണ്ടായത്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്ന് രാജ്യം സാക്ഷ്യപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. 2016ല്‍ യുഡിഎഫിന്റെ അവസാന ഘട്ടത്തില്‍ ആളുകള്‍ ടിവി പോലും  പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. കുട്ടികളെ  ടിവി കാണിക്കാന്‍ പറ്റാത്ത വിധം ജീര്‍ണതയായിരുന്നു അന്നുണ്ടായിരുന്നത്.എന്നാല്‍  ഇന്ന് ഉയര്‍ന്ന രാഷ്ട്രീയ സംസ്‌കാരമാണ് കേരളത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com