പട്ടാമ്പി നഗരസഭയിലെ കൂട്ട അയോഗ്യതയ്ക്ക് ഹൈക്കോടതി സ്റ്റേ

പട്ടാമ്പി നഗരസഭയിലെ അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു - അയോഗ്യരാക്കപ്പെട്ട 24 പേരില്‍ 17 പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി
പട്ടാമ്പി നഗരസഭയിലെ കൂട്ട അയോഗ്യതയ്ക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: പട്ടാമ്പി നഗരസഭയിലെ അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അയോഗ്യരാക്കപ്പെട്ട 24 പേരില്‍ 17 പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ശേഷിച്ച ഏഴുപേരും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 143എ പ്രകാരം നിശ്ചിത സമയ പരിധിക്കുള്ളില്‍ ആസ്തിബാദ്ധ്യതാവിവരം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് കമ്മീഷന്റെ നടപടി കൈക്കൊണ്ടത്.  

2015 നവംബര്‍ 12ന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായി ചുമതലയേറ്റ ഇവര്‍ 30 മാസത്തിനുള്ളില്‍ നിശ്ചിത ഫാറത്തില്‍ ആസ്തിബാദ്ധ്യതാ വിവരങ്ങള്‍ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള കൊച്ചിയിലെ അര്‍ബന്‍ അഫയേഴ്‌സ് മേഖലാ ജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമായിരുന്നു. എന്നാല്‍ ഇത് സമര്‍പ്പിക്കാത്തിനെ തുടര്‍ന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇവരെ അയോഗ്യരാക്കുകയായിരുന്നു

പട്ടാമ്പി  നഗരസഭയില്‍ ആകെയുള്ള 28 കൗണ്‍സിലര്‍മാരില്‍ ഉമ്മര്‍ പാലത്തിങ്കല്‍, മണികണ്ഠന്‍ കെ. സി, കെ. വി. എ. ജബ്ബാര്‍, കുഞ്ഞുമുഹമ്മദ് റഷീദ്, മുഷ്താഖ് അബ്ദുല്‍ നസീര്‍, എ. കെ. അക്ബര്‍, അബ്ദുല്‍ ഹക്കീം റാസി, കെ. ബഷീര്‍, ബള്‍ക്കീസ്, വിനീത ഗിരീഷ്, മുനീറ, ജയലേഖ.കെ, കൃഷ്ണവേണി, ഗിരിജ, സുനിത. പി. പി, ആമിന, ഷീജ, സംഗീത, സുബ്രഹ്മണ്യന്‍. പി, റഹ്‌നാ. ബി, എം. വി. ലീല, എന്‍. മോഹനസുന്ദരന്‍, ഗീത. പി, കെ. സി. ഗിരിഷ് എന്നിവര്‍ക്കാണ് അംഗത്വം നഷ്ടപ്പെട്ടത്. സ്ഥാനം നഷ്ടപ്പെട്ടവരില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി അംഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. 

ഭൂരിപക്ഷ അംഗങ്ങളും അയോഗ്യരാക്കപ്പെട്ടതിനാല്‍ മുനിസിപ്പാലിറ്റി ആക്ടിലെ 64ാം വകുപ്പ് പ്രകാരം പട്ടാമ്പി മുനിസിപ്പല്‍ കൗണ്‍സിലിനെ പിരിച്ച് വിടേണ്ട സാഹചര്യമാണ് സംജാതമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com