രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശം: വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു 

ലോ ഓഫിസര്‍ വനജ കുമാരിയോട് കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്
രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശം: വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു 

തിരുവനന്തപുരം: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയാരാഘവനെതിരെ വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. ലോ ഓഫിസര്‍ വനജ കുമാരിയോട് കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വീഡിയോയും ഓഡിയോയും പരിശോധിച്ച് കഴിഞ്ഞു. റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. എ വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നിരവധി എഴുത്തുകാരും സാസംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകരുള്‍പ്പെടെ വിജയരാഘവന്റെ പ്രസ്താവനകളെ തള്ളപ്പറയുകയാണുണ്ടായത്.

പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ എത്തിയത് പികെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ലെന്നുമായിരുന്നു വിജയരാഘവന്‍റെ വാക്കുകള്‍.

ഈ പരാമർശമാണ് വിവാദമായത്. സംഭവം വിവാദമായതോടെ വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്നും പ്രസംഗം വളച്ചൊടിച്ചതാണെന്നും വിജയരാഘവൻ വിശദീകരിച്ചിരുന്നു. എന്നാൽ ഇത് പെട്ടെന്ന് പറഞ്ഞ് പോയതല്ലെന്നും ആസൂത്രിതമാണെന്നുമാണ് ആരോപണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com