രാഹുൽ ​ഗാന്ധിക്ക് അപരൻമാർ രണ്ട്, ഏറ്റവുമധികം സ്ഥാനാർത്ഥികൾ വയനാട്ടിൽ; സൂക്ഷ്മ പരിശോധന പൂർത്തിയായി

തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി
രാഹുൽ ​ഗാന്ധിക്ക് അപരൻമാർ രണ്ട്, ഏറ്റവുമധികം സ്ഥാനാർത്ഥികൾ വയനാട്ടിൽ; സൂക്ഷ്മ പരിശോധന പൂർത്തിയായി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നതിനായി സംസ്ഥാനത്ത് നിന്ന് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. സെലിബ്രിറ്റി മണ്ഡലമായ വയനാട്ടിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ നിലവിലുള്ളത്. 22 പേർ. ഇവരിൽ രണ്ട് പേർ രാഹുലിന്റെ അപരൻമാരാണ്. 

ആറ്റിങ്ങൽ മണ്ഡലമാണ് സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ രണ്ടാമത്. 21 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എട്ട് സ്ഥാനാർത്ഥികളുള്ള ഇടുക്കിയിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ. തൃശ്ശൂരിൽ രണ്ട് സ്വതന്ത്രരുടെ പത്രിക തള്ളി. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ പത്രിക അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രതിഷേധം ഉയർത്തിയെങ്കിലും വരണാധികാരി പത്രിക സ്വീകരിച്ചു. സരിതാ നായരുടെ പത്രികയുടെ കാര്യത്തിലും അന്തിമ തീരുമാനം നാളെയുണ്ടാകും. 

തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com