'ഒന്നുകില്‍ വിവരക്കേട് അല്ലെങ്കില്‍ സര്‍ക്കാരിന്റെ ദാസ്യപ്പണി'; കളക്ടര്‍ ടി വി അനുപമയ്‌ക്കെതിരെ ബിജെപി നേതാവ് 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th April 2019 11:27 PM  |  

Last Updated: 06th April 2019 11:28 PM  |   A+A-   |  

anupama

തൃശ്ശൂര്‍: പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കളക്ടര്‍ ടി വി അനുപമയ്‌ക്കെതിരെ ബിജെപി നേതാവ്. കളക്ടറുടെ നടപടി വിവരക്കേടാണെന്ന്  ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

'ഒന്നുകില്‍ വിവരക്കേട് അല്ലെങ്കില്‍ സര്‍ക്കാരിന്റെ ദാസ്യപ്പണി അതുമല്ലെങ്കില്‍ പ്രശസ്തി നേടാനുള്ള വെമ്പലാണ് കളക്ടറുടെ നടപടി', ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ചര്‍ച്ചയാക്കി വോട്ട് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശബരിമലയുടെയും അയ്യപ്പന്റെയും പേര് പറഞ്ഞ് പ്രചാരണം നടത്തിയതിനാണ് സുരേഷ് ഗോപിയോട് വിശദീകരണം ആവശ്യപ്പെട്ട് കളക്ടര്‍ നോട്ടീസ് അയച്ചത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ്  ആവശ്യപ്പെട്ടിരിക്കുന്നത്. 

അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നുമായിരുന്നു തൃശ്ശൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി പറഞ്ഞത്. ശബരിമലയെ താന്‍ പ്രചാരണആയുധമാക്കുകയല്ല. പക്ഷേ കേരളത്തിലെ കുടുംബങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇതാണ് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. 

ശബരിമല തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കുന്നതിനായി ഉപയോ?ഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.