കുളിക്കാനിറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2019 06:32 PM  |  

Last Updated: 06th April 2019 06:32 PM  |   A+A-   |  

 

അങ്കമാലി: അങ്കമാലിയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മഞ്ഞപ്ര കൈതകം തോട്ടില്‍ കുളിക്കാനിറങ്ങിയ വടക്കുംചേരി വീട്ടില്‍ വര്‍ക്കി (70) ആണ് മരിച്ചത്.  ഒഴുക്കില്‍പ്പെട്ട വര്‍ക്കിയുടെ കാല്‍ താഴെയുള്ള ഷട്ടറില്‍ കുടുങ്ങുകയായിരുന്നു. 

അപകടമറിഞ്ഞയുടന്‍ അഗ്നിശമന സേന സ്ഥലത്തെത്തിയാണ് കാല്‍ പുറത്തെടുത്തത്. അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.