മഹത്തായ വിജയങ്ങളുണ്ടാകട്ടെ; ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th April 2019 08:35 AM  |  

Last Updated: 06th April 2019 08:39 AM  |   A+A-   |  

rahul

 

കല്‍പ്പറ്റ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്നത വിജയം നേടിയ ആദിവാസി യുവതി ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ച് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ രാഹുല്‍ അഭിനന്ദനം അറിയിച്ചത്. 

കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യക്ക് സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായകമായതെന്ന് അദ്ദേഹം കുറിച്ചു. ശ്രീധന്യയേയും കുടുംബത്തേയും അഭിനന്ദിക്കുന്നു. തിരഞ്ഞെടുത്ത വഴിയില്‍ മഹത്തായ വിജയങ്ങളുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

സിവില്‍ സര്‍വീസ് പട്ടികയിലെത്തിയ കേരളത്തിലെ ആദ്യ ആദിവാസി യുവതിയാണ് കുറച്യ വിഭാഗത്തില്‍പ്പെട്ട 26കാരിയായ ശ്രീധന്യ. 410ാം റാങ്കാണ് യുവതി സ്വന്തമാക്കിയത്. വയനാട് പൊഴുതന ഇടിയംവയല്‍ അമ്പലക്കൊല്ലിയിലാണ് ശ്രീധന്യയുടെ വീട്. രണ്ടാം ശ്രമത്തിലാണ് യുവതിയുടെ ഐതിഹാസിക നേട്ടം.