മുഖ്യമന്ത്രി പറയുന്നത് വിടുവായത്തം; ആത്മാര്‍ഥത ഉണ്ടെങ്കിൽ വയനാട്ടിലെ സ്ഥാനാർത്ഥിയെ സിപിഎം പിൻവലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2019 09:36 PM  |  

Last Updated: 06th April 2019 09:36 PM  |   A+A-   |  

 

വയനാട്: മുഖ്യമന്ത്രി പിണറായി വിജയൻ വിടുവായത്തമാണ് പറയുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്രത്തിൽ മതേതര ബദലാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നതെന്ന പിണറായിയുടെ വാക്കുകൾ അപഹാസ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മതേതര ബദലെന്നൊക്കെ സിപിഎം ആശയം ഉയർത്തുന്നുണ്ടെങ്കിൽ വയനാട്ടിലെ ഇടത് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തയ്യാറാവണം. പറയുന്നതിൽ ആത്മാര്‍ഥത ഉണ്ടെങ്കിൽ അങ്ങനെയാണ് ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

കേന്ദ്രത്തിൽ അധികാരത്തിൽ എത്തേണ്ടത് ബദൽ നയമുള്ള മതേതര സർക്കാരാവണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിൽ പറഞ്ഞത്. ഏത് സമയത്തും ബിജെപിയായി മാറാൻ സാധ്യതയുള്ള കോൺ​ഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബിജെപി മത്സരിക്കുക പോലും ചെയ്യാത്ത വയനാട്ടിൽ വന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മത്സരിക്കുന്നത് പരിഹാസ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.