253 പത്രികകൾ സ്വീകരിച്ചു; 54എണ്ണം തള്ളി; മൂന്നെണ്ണത്തിൽ തീരുമാനം ഇന്ന്; പൂർണ ചിത്രം എട്ടിന്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th April 2019 07:19 AM  |  

Last Updated: 06th April 2019 07:19 AM  |   A+A-   |  

198850191jpg

 

തിരുവനന്തപുരം: സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 54 നാമനിർദേശ പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളി. 253 പത്രികകൾ സ്വീകരിച്ചു. വയനാട്ടിലും എറണാകുളത്തും പത്തനംതിട്ടയിലും ഓരോ പത്രിക തീരുമാനമെടുക്കാനായി മാറ്റിവച്ചു. അവയിൽ ഇന്ന് തീരുമാനമുണ്ടാകും. 

ഈ മാസം എട്ടിനാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസം. എട്ടിന് വൈകീട്ട് മൂന്നിന് പത്രികകൾ പിൻവലിക്കാനുള്ള സമയം തീരുന്നതോടെ മാത്രമേ മത്സര രംഗത്തുള്ളവരുടെ യഥാർഥ ചിത്രം വ്യക്തമാകൂ. 

കാസര്‍കോട് മണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട 11 പത്രികകളും സ്വീകരിച്ചു. കണ്ണൂരില്‍ 13 എണ്ണം സ്വീകരിച്ചപ്പോള്‍ നാലെണ്ണം തള്ളി. വടകരയിലും 13 എണ്ണമാണ് സ്വീകരിച്ചത്. രണ്ടെണ്ണം തള്ളിപ്പോയി. 

വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്. 23 പത്രികകളാണ് ഇവിടെ സമര്‍പ്പിക്കപ്പെട്ടത്. അതില്‍ 22ഉം സ്വീകരിച്ചു. ഒരു പത്രികയില്‍ ഇന്ന് തീരുമാനമുണ്ടാകും. 

കോഴിക്കോട് 15 എണ്ണം സ്വീകരിക്കപ്പെട്ടപ്പോള്‍ നാലെണ്ണം തള്ളി. മലപ്പുറത്ത് എട്ട് പത്രികകള്‍ സ്വീകരിച്ചു. രണ്ടെണ്ണം തള്ളി. പൊന്നാനിയില്‍ 14 എണ്ണം സ്വീകരിക്കപ്പെട്ടു നാലെണ്ണം തള്ളി. പാലക്കാട് പത്തെണ്ണം സ്വീകരിച്ചു. രണ്ടെണ്ണം തള്ളിപ്പോയി. ആലത്തൂരില്‍ ഏഴ് പത്രികകള്‍ സ്വീകരിച്ചു. മൂന്നെണ്ണം തള്ളി. തൃശൂരില്‍ ഒന്‍പതെണ്ണം സ്വീകരിച്ചപ്പോള്‍ നാലെണ്ണമാണ് തള്ളിയത്. ചാലക്കുടിയില്‍ 13 എണ്ണം സ്വീകരിച്ചു. മൂന്നെണ്ണം തള്ളി. 

എറണാകുളത്ത് 14 എണ്ണം സ്വീകരിച്ചപ്പോള്‍ മൂന്നെണ്ണം തള്ളി. ഒരു പത്രികയില്‍ ഇന്ന് തീരുമാനമെടുക്കും. 

ഇടുക്കിയില്‍ എട്ട് പത്രികകള്‍ സ്വീകരിച്ചപ്പോള്‍ ഒരെണ്ണം തള്ളി. കോട്ടയത്ത് ഏഴ് പത്രികകള്‍ സ്വീകരിക്കപ്പെട്ടപ്പോള്‍ തള്ളിപ്പോയത് എട്ടെണ്ണമാണ്. ആലപ്പുഴയില്‍ 12 എണ്ണം സ്വീകരിച്ചപ്പോള്‍ രണ്ടെണ്ണം തള്ളി. മവേലിക്കരയില്‍ പത്തെണ്ണം സ്വീകരിച്ചപ്പോള്‍ രണ്ടെണ്ണം തള്ളിപ്പോയി. 

പത്തനംതിട്ടയില്‍ 19 എണ്ണം സ്വീകരിച്ചു. മൂന്നെണ്ണം തള്ളി. ഒരു പത്രികയില്‍ ഇന്ന് തീരുമാനം. 

കൊല്ലത്ത് 10 എണ്ണം സ്വീകരിക്കപ്പെട്ടപ്പോള്‍ രണ്ടെണ്ണം തള്ളി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 21 പത്രികകള്‍ സ്വീകരിക്കപ്പെട്ടു. രണ്ടെണ്ണം തള്ളി. വയനാട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പത്രിക സ്വീകരിച്ചിരിക്കുന്നത് ആറ്റിങ്ങലിലാണ്. തിരുവനന്തപുരത്ത് 20 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ 17 എണ്ണം സ്വീകരിച്ചു. മൂന്നെണ്ണം തള്ളി.