ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റ്, കര്‍ത്തവ്യ ബോധമുള്ള പ്രവർത്തകൻ; സിദ്ദിഖിനെ പുകഴ്ത്തി പ്രിയങ്ക ​ഗാന്ധി 

‘ടി സിദ്ദിഖ് ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റും കര്‍ത്തവ്യ ബോധമുള്ള പ്രവർത്തകനും’ എന്നാണ് പ്രിയങ്കയുടെ വാക്കുകൾ
ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റ്, കര്‍ത്തവ്യ ബോധമുള്ള പ്രവർത്തകൻ; സിദ്ദിഖിനെ പുകഴ്ത്തി പ്രിയങ്ക ​ഗാന്ധി 

കൊച്ചി: ടി സിദ്ദിഖിനെ പ്രശംസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടേതെന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘ടി സിദ്ദിഖ് ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റും കര്‍ത്തവ്യ ബോധമുള്ള പ്രവർത്തകനും’ എന്നാണ് കുറിപ്പിലെ വാക്കുകൾ. രാഹുല്‍ ഗാന്ധിയുടെയും സിദ്ദിഖിന്റെയും ചിത്രം ഫോണില്‍ പകര്‍ത്തുന്ന പ്രിയങ്കയുടെ ഫോട്ടോ പങ്കുവെച്ചാണ് ഈ വാക്കുകൾ കുറിച്ചത്. 

പ്രിയങ്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലോ മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലോ ഇത്തരത്തിലൊരു പോസ്റ്റ് ലഭ്യമല്ല.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി വയനാട്ടിൽ ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് സിദ്ദിഖിനെയാണ്. എന്നാൽ രാഹുൽ ​ഗാന്ധിക്കുവേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു അദ്ദേഹം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രാഹുൽ കേരളത്തിൽ എത്തിയപ്പോൾ സിദ്ദിഖിനെ പ്രിയങ്കയ്ക്ക് പരിചയപ്പെടുത്താൻ ഉപയോ​ഗിച്ച വാക്കുകളാണ് ഇപ്പോൾ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 

മുമ്പ് ശാഫി പറമ്പില്‍ എംഎല്‍എയും ഇതേ കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് എല്ലാ നേതാക്കന്മാരുടെയും മുന്നിൽ സിദ്ദിഖിനെ പ്രിയങ്കക്ക് രാഹുൽ ഗാന്ധി പരിചയപ്പെടുത്തി. എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷം അദ്ദേഹം പറഞ്ഞു ഞാനും സിദ്ദിഖും തനിച്ചൊരെണ്ണം എടുക്കാമെന്ന് . അത് പകർത്തുന്നതിനിടയിൽ സിദ്ദിഖിന്റെ ഫോൺ ഓഫായി പോയി . ഉടനെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ ഫോണിൽ തന്റെയും സിദ്ദിഖിന്റെയും ഫോട്ടോ പകർത്താൻ പറഞ്ഞു, സംഭവം വിവരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ഷാഫി കുറിച്ചു. 

ഫേസ്ബുക്കില്‍ ഷാഫി പറമ്പില്‍ എംഎല്‍എ കുറിച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയങ്കയുടെ ഫ്രെയിമിൽ രാഹുലിനൊപ്പം സിദ്ധീഖ് .

ഫ്രെയിമിൽ മാത്രമാവില്ല സിദ്ധിഖാ അവരുടെ ഹൃദയത്തിലും നിങ്ങൾക്കൊരു ഇടമുണ്ടാവും .
കേരളത്തിലെ ലക്ഷകണക്കിന് പാർട്ടി പ്രവർത്തകരുടെ മനസ്സിലും നിങ്ങൾ ഉയർന്ന് നിൽക്കും .
കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് എല്ലാ നേതാക്കന്മാരുടെയും മുന്നിൽ സിദ്ധിഖിനെ പ്രിയങ്കക്ക് രാഹുൽ ഗാന്ധി പരിചയപ്പെടുത്തി "one of the best DCC President and a committed worker".രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ച ശേഷം എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷം അദ്ദേഹം പറഞ്ഞു ഞാനും സിദ്ധീഖും തനിച്ചൊരെണ്ണം എടുക്കാമെന്ന് . അത് പകർത്തുന്നതിനിടയിൽ സിദ്ധിഖിന്റെ ഫോൺ ഓഫായി പോയി . ഉടനെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ ഫോണിൽ തന്റെയും സിദ്ധീഖിന്റെയും ഫോട്ടോ പകർത്താൻ പറഞ്ഞു . രാഹുൽ ഗാന്ധിയുടെ സന്തത സഹചാരി പകർത്തിയ ചിത്രമാണിത് .

സിദ്ധിഖ് എംപി യും എം എൽ എ യുമൊന്നും ആയിട്ടില്ല . കാസർകോട്ടെ വിജയത്തോളം പോന്ന പരാജയം വലിയൊരു പോരാട്ടം തന്നെയായിരുന്നു . ഇപ്പൊ വയനാട് പോലൊരു സീറ്റിൽ നിന്ന് മാറി നിൽക്കാൻ പറയുമ്പോഴും ഏതൊരു കോൺഗ്രസ്സ് പ്രവർത്തകനും കൊതിക്കുന്ന അംഗീകാരം എന്ന് പറഞ്ഞ്‌ പിന്നെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് സജീവമായി നിൽക്കാൻ നിങ്ങൾക്ക് കഴിയുന്നത് പോലെ അധികമാളുകൾക്ക് കഴിയില്ല . ബൂത്ത് പ്രസിഡന്റായാലും Dcc പ്രസിഡന്റായാലും സിദ്ധിഖിനിണങ്ങുന്ന വിശേഷണം രാഹുൽ ഗാന്ധി പറഞ്ഞത് തന്നെയാണ് .. One of the best and most committed . അത് തന്നെയാണ് കേരളത്തിലെ ലക്ഷക്കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർക്കും പറയാനുണ്ടാവുക .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com