ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തും: മുന്നറിയിപ്പ്

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വ​ല​തു​ക​ര മെ​യി​ൻ ക​നാ​ലി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും നി​ർ​ത്തി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ളു​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തും: മുന്നറിയിപ്പ്

കൊ​ച്ചി: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ മ​ല​ങ്ക​ര ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ മുന്നറിയിപ്പ് നൽകി. പ​തി​ന​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തു​ന്നത്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വ​ല​തു​ക​ര മെ​യി​ൻ ക​നാ​ലി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും നി​ർ​ത്തി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ളു​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി 42 മീ​റ്റ​റാ​ണ്. ഇ​ടു​ക്കി ഡാ​മി​ന്‍റെ മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ൽ വൈ​ദ്യു​തോ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച​തോ​ടെ മ​ല​ങ്ക​ര ഡാ​മി​ലേ​ക്ക് വെ​ള്ളം കൂ​ടു​ത​ലാ​യി ഒ​ഴു​കി​യെ​ത്തു​ക​യും ജ​ല​നി​ര​പ്പ് 41.94 മീ​റ്റ​റാ​യി ഉ​യ​രു​ക​യും ചെ​യ്തു. മ​ല​ങ്ക​ര മി​നി പ​വ​ർ​ഹൗ​സി​ലെ മൂ​ന്നു ജ​ന​റേ​റ്റ​റു​ക​ളി​ൽ ര​ണ്ടെ​ണ്ണം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​വുമാ​ണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com