യഥാര്‍ത്ഥ വൈറസ് ബിജെപി; ആദിത്യനാഥിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം: രമേശ് ചെന്നിത്തല

 മുസ്‌ലിം ലീഗ് വൈറസാണെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
യഥാര്‍ത്ഥ വൈറസ് ബിജെപി; ആദിത്യനാഥിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം: രമേശ് ചെന്നിത്തല

കൊച്ചി: മുസ്‌ലിം ലീഗ് വൈറസാണെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ ബാധിച്ചിരിക്കുന്ന യഥാര്‍ത്ഥ വൈറസ് ബിജെപിയാണ്. തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ബിജെപി പച്ചയ്ക്ക് വര്‍ഗീയത പറയുന്നത്.ആദിത്യനാഥിന്റെ പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. 

രാഹുല്‍ ഗാന്ധിയുടെ പോരാട്ടം മോദിക്കും ബിജെപിക്കും എതിരെയാണ്. ബിജെപി കഴിഞ്ഞ അഞ്ചുവര്‍ഷം തെക്കേ ഇന്ത്യയെ അവഗണിക്കുകയായിരുന്നു. ആ അവഗണനയുടെ ഫലമായാണ് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുല്‍ തീരുമാനിച്ചത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം ആഇതേ ആവശ്യമുയര്‍ന്നിരുന്നു. പക്ഷേ രാഹുല്‍ തെരഞ്ഞെടുത്തത് കേരളമാണ്. 

രാഹുല്‍ കേരളത്തില്‍ മത്സരിക്കാനെത്തുന്നത് ബിജെപിക്കും സിപിഎമ്മിനും ഒരുപോലെ തലവേദനയാണ്. ത്രിപുരയിലും ബംഗാളിലും ജയിക്കില്ലെന്ന് സിപിഎമ്മിന് ഉറപ്പാണ്. ഇപ്പോള്‍ രാഹുല്‍ ഗാന്ധി വന്നപ്പോള്‍ കേരളത്തിലും ജയിക്കില്ലെന്ന് ഉറപ്പായി. ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടും. അതുകൊണ്ടാണ് മുഖ്യമന്ത്രിയുള്‍പ്പെടെ രാഹുലിനെ കടന്നാക്രമിക്കുന്നത്. ഭരണനേട്ടങ്ങള്‍ പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പിണറായി വിജയന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com