വിവാഹം മറച്ചുവച്ച് പ്രണയം, വാ​ഗമൺ യാത്ര നടത്തുന്നതിനിടെ അപകടം; കാമുകിക്ക് മുന്നിൽ യുവാവിന്റെ കള്ളം പൊളിഞ്ഞു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2019 06:03 AM  |  

Last Updated: 06th April 2019 06:03 AM  |   A+A-   |  

couple_on_bike

കൊച്ചി: വിവാഹിതനാണെന്ന സത്യം മറച്ചുവച്ച് മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച യുവാവ് പിടിയിലായി. കാമുകിയുമായി വാ​ഗമണ്ണിലേക്ക് നടത്തിയ ബൈക്ക് യാത്രയ്ക്കിടെ ഉണ്ടായ അപകടമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. 

കളമശ്ശേരി സ്വദേശിയായ യുവാവും വടക്കന്‍ പറവൂർ സ്വദേശിനിയായ കാമുകിയുമാണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായി‌രുന്നു അപകടം. തൊടുപുഴ മൂലമറ്റം റോഡിൽ മുട്ടം എൻജിനീയറിങ് കോളജിനു സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചു. 

പൊലീസ് എത്തി അന്വേഷിച്ചപ്പോഴാണ് യുവാവ് വിവാഹിതനാണെന്ന വിവരം പുറത്തുവന്നത്. യുവാവ് പറ്റിച്ചെന്ന് മനസ്സിലാക്കിയ പെൺക്കുട്ടി പ്രണയം അവസാനിപ്പിച്ച് മാതാപിതാക്കൾക്കൊപ്പം മടങ്ങി.