വീട്ടുകാരുമായി പിണങ്ങി രാവിലെ മുതല്‍ വീടിന്റെ തിണ്ണയില്‍ ഇരുന്നു; 62കാരന്‍ സൂര്യാഘാതമേറ്റ് മരിച്ചു

ഇന്നലെ വൈകിട്ട് 6 മണിയോടെ വീടിന്റെ തിണ്ണയില്‍ കൃഷ്ണന്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
വീട്ടുകാരുമായി പിണങ്ങി രാവിലെ മുതല്‍ വീടിന്റെ തിണ്ണയില്‍ ഇരുന്നു; 62കാരന്‍ സൂര്യാഘാതമേറ്റ് മരിച്ചു

പാലക്കാട്; വീട്ടുകാരുമായി പിണക്കമായതിനാല്‍ അകത്ത് കയറാതെ വീടിന്റെ തിണ്ണയില്‍ ഇരുന്ന ആള്‍ സൂര്യാഘാതമേറ്റ് മരിച്ചു. പല്ലശ്ശന കൂടല്ലൂര്‍ നടുത്തറ നടക്കാവ് വീട്ടില്‍ നാരായണന്‍ എഴുത്തച്ഛന്റെ മകന്‍ കൃഷ്ണന്‍കുട്ടി (62)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ വീടിന്റെ തിണ്ണയില്‍ കൃഷ്ണന്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

വീട്ടുകാരുമായി പിണക്കത്തിലായതിനാല്‍ വീടിന്റെ അകത്തു കയറാതെ രാവിലെ മുതല്‍ വീടിന്റെ തിണ്ണയില്‍ ഇരിക്കുകയായിരുന്നു കൃഷ്ണന്‍കുട്ടി.  പോസ്റ്റ്‌മോര്‍ട്ടത്തിലാണു ശരീരത്തില്‍ പൊള്ളലുകള്‍ കണ്ടതും മരണകാരണം സൂര്യാഘാതമാണെന്നു സ്ഥിരീകരിച്ചതുമെന്നു കൊല്ലങ്കോട് എസ്‌ഐ കെ.എന്‍.സുരേഷ് പറഞ്ഞു. പാലക്കാടുള്ള ചായക്കടയില്‍ ജോലി ചെയ്യുന്ന കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസമാണു  വീട്ടിലെത്തിയത്. ഉഷാകുമാരിയാണ് ഭാര്യ. ദീപ്തി, ദ്യശ്യ എന്നിവര്‍ മക്കളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com