എംകെ രാഘവന് ജാഗ്രത കുറവുണ്ടായി; കോഴ ആരോപണം കോണ്‍ഗ്രസ് അന്വേഷിക്കും

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 07th April 2019 10:19 AM  |  

Last Updated: 07th April 2019 10:19 AM  |   A+A-   |  

 

കോഴിക്കോട്: കോഴിക്കോട് എംപി എംകെ രാഘവന് എതിരെയുള്ള കോഴ ആരോപണം കോണ്‍ഗ്രസ് അന്വേഷിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം അന്വേഷിക്കും. രാഘവന് ജാഗ്രത കുറവുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്ന വീഡിയോ പ്രതികൂലമായി ബാധിക്കുമെന്നും കോണ്‍ഗ്രസില്‍ വിലയിരുത്തലുണ്ട്. 

ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ദൃശ്യങ്ങള്‍ പുറത്തുവിട്ട ഹിന്ദി വാര്‍ത്താ ചാനല്‍ പറഞ്ഞിരുന്നു. പ്രചാരണത്തിന് പിന്നില്‍ സിപിഎമ്മാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് തള്ളി രംഗത്തെത്തിയ സിപിഎം രാഘവന് എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 

അതേസമയം, തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് എംകെ രാഘവനും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇരു പരാതികളും കമ്മീഷന്‍ അന്വേഷിച്ച് വരികയാണ്. അഴിമതി ആരോപണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സിപിഎം പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.