കാര്‍ഡ് വലിച്ചെടുത്തപ്പോള്‍ കീബോര്‍ഡും സ്‌ക്രീനുമടക്കം കയ്യില്‍: അന്വേഷണം തുടങ്ങി

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2019 06:44 PM  |  

Last Updated: 07th April 2019 06:44 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച് കാര്‍ഡ് തിരിച്ചെടുത്തപ്പോള്‍ കീബോര്‍ഡും സ്‌ക്രീനും സഹിതം ഉപഭോക്താവിന്റെ കയ്യില്‍. തിരുവനന്തപുരം മരുതുംകുഴിയില്‍ സിന്റിക്കേറ്റ് ബാങ്കിന്റെ എടിഎമ്മിലാണ് സംഭവം. എടിഎമ്മിന്റെ മുകള്‍ ഭാഗമാണ് ഇളകിമാറിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഉച്ചയോടെ പണമെടുക്കാനെത്തിയ ആള്‍ ഇടപാടിന് ശേഷം കാര്‍ഡ് പിന്‍വലിച്ചപ്പോള്‍ മുകള്‍ ഭാഗം ഇളകി വരികയായിരുന്നു. ഉള്ളിലുണ്ടായിരുന്ന കീബോര്‍ഡും മൗസുമടക്കമുള്ള ഉപകരണങ്ങളും പുറത്തെത്തി. മുകള്‍ഭാഗം നേരത്തെ തന്നെ ഇളകിക്കിടക്കുകയായിരുന്നു എന്നാണ് സൂചന. 

എടിഎമ്മില്‍ പണം സൂക്ഷിക്കുന്ന താഴത്തെ അറ സുരക്ഷിതമാണെങ്കിലും ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിയോ എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എടിഎം പൊളിഞ്ഞത് കണ്ടെത്തുന്നത് വരെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും പണം നഷ്ടമായിട്ടില്ലെന്നും ബാങ്ക് അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ മോഷണ സൂചനകളില്ലെങ്കിലും പൊലീസ് അന്വേഷണം തുടരുകയാണ്.