സംസ്ഥാനത്ത് നാളെ 13 ജില്ലകളില്‍ ചൂട് കൂടും; മുന്നറിയിപ്പ് 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 07th April 2019 07:02 PM  |  

Last Updated: 07th April 2019 07:02 PM  |   A+A-   |  

 

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ സൂര്യാഘാത മുന്നറിയിപ്പ് നാളെയും തുടരും. തിരുവനന്തപുരം, ആലപ്പുഴ എന്നി ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.വയനാട് ഒഴികെയുളള മറ്റു ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുകയും നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതുകയും വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.വേനല്‍ച്ചൂട് കനത്തതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്.