'15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍'; ട്രോളുമായി വിടി ബല്‍റാം

മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങൾ
'15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍'; ട്രോളുമായി വിടി ബല്‍റാം

കൊച്ചി: പോണ്ടിച്ചേരിയിലെ കാര്‍ രജിസ്‌ട്രേഷന്‍ തട്ടിപ്പമായി ബന്ധപ്പെട്ട് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ട്രോളി വിടി ബല്‍റാം. മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സുരേഷ് ഗോപി വ്യാജമേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.നികുതി വെട്ടിക്കാനായിരുന്നു പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ആക്ഷേപം. ഇതിനെ വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പതിനഞ്ച് ലക്ഷം രൂപ നികുതിയിനത്തില്‍ സുരേഷ് ഗോപി വെട്ടിച്ചെന്നാണ് പോസ്റ്റില്‍ എംഎല്‍എയുടെ ന്യായീകരണം.

3 സി.എ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റ്‌സ് പുതുപ്പേട്ടൈ പുതുച്ചേരി എന്ന വിലാസത്തിലായിരുന്നു സുരേഷ് ഗോപി വാഹനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01 BA 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ ആണ് വ്യാജവിലാസത്തില്‍ കേരളത്തില്‍ ഓടിയത്.  

20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്‌ളാറ്റ് ടാക്‌സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 1415 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍  പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും.

സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്നായിരുന്നു അന്ന് മോട്ടാര്‍ വകുപ്പിന്റെ വിശദീകരണം. എംപിയായതിന് ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. 

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com