ആര്‍എസ്എസ് നിയോഗിച്ച ചൗക്കിദാര്‍ ഇന്ത്യയെ കൊളളയടിക്കുന്നു; രാജ്യത്ത് എന്തുസംഭവിക്കുന്നുവെന്ന് കാവല്‍ക്കാരന്‍ അറിയുന്നില്ല; വിഎസ് അച്യുതാനന്ദന്‍

ആര്‍എസ്എസ് നിയോഗിച്ച ചൗക്കിദാര്‍ ഇന്ത്യയെ കൊളളയടിക്കുന്നു - രാജ്യത്ത് എന്തുസംഭവിക്കുന്നുവെന്ന് കാവല്‍ക്കാരന്‍ അറിയുന്നില്ല - വിഎസ് അച്യുതാനന്ദന്‍
ആര്‍എസ്എസ് നിയോഗിച്ച ചൗക്കിദാര്‍ ഇന്ത്യയെ കൊളളയടിക്കുന്നു; രാജ്യത്ത് എന്തുസംഭവിക്കുന്നുവെന്ന് കാവല്‍ക്കാരന്‍ അറിയുന്നില്ല; വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സംഘ്പരിവാര്‍ നിയോഗിച്ച ഒരു ചൗക്കിദാര്‍ ഇന്ത്യയെ സ്വന്തക്കാര്‍ക്ക് വീതിച്ച് നല്‍കുകയാണെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍. പരിസ്ഥിതി പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ബുദ്ധിജീവികളൊന്നും വായ്തുറക്കാതിരിക്കാന്‍ ചൗക്കിദാര്‍ കാവലുണ്ട്. പതിനാലായിരക്കണക്കിന് കോടിരൂപയുടെ സാമ്പത്തികതട്ടിപ്പുകള്‍ നടത്തിയ വിജയ്മല്യ, നീരവ് മോദി, 27 സാമ്പത്തിക കുറ്റവാളികള്‍ സുരക്ഷിതമായി നാടുവിടാന്‍ ആ മഹാന്‍ കാവല്‍ നിന്നിട്ടുണ്ട്. റഫാല്‍ യുദ്ധവിമാനങ്ങളുടെ കുത്തക അദാനിക്ക് ഏല്‍പ്പിച്ച് കൊടുക്കാന്‍ കാവല്‍ നിന്നിട്ടുണ്ട്. ഇന്ത്യയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും തീറെഴുതി അദാനിക്ക് നല്‍കാന്‍ കാവല്‍ നിന്നിട്ടുണ്ട്. ദളിതരെയും മറ്റുമതസ്ഥരെയും കൊന്നൊടുക്കാന്‍ മോദി 56 ഇഞ്ച് നെഞ്ച് വിരിച്ച് കാത്തുനില്‍ക്കുകയാണെന്നും വിഎസ് പറഞ്ഞു

ഇന്ത്യയില്‍ എന്ത്് സംഭവിക്കുന്നുവെന്ന് മാത്രം കാവല്‍ക്കാരന്‍ അറിഞ്ഞതായി നടിക്കുന്നില്ല. ഉലകം ചുറ്റി നടക്കുന്ന വാലിഭന് ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ കാണാന്‍ കഴിയുന്നില്ല. ഡല്‍ഹിയിലേക്ക് നടന്ന വമ്പന്‍കര്‍ഷക റാലി കാണാന്‍ കഴിയുന്നില്ല. നോട്ട് നിരോധിച്ചും ജിഎസ്ടി കൊണ്ടുവന്ന് ജനതയുടെ നട്ടെല്ല് ഒടിയുന്നത് കാണുാനാവുന്നില്ല. പെട്രോളിന്റെ വില റോക്കറ്റ് പോലെ കുതിക്കുന്നത് ചൗക്കിദാര്‍ കാണുന്നേയില്ലെന്നും വിഎസ് പറഞ്ഞു. 

കോണ്‍ഗ്രസ് സര്‍ക്കാരും ഏറിയും കുറഞ്ഞും ചെയ്തുപോന്നതാണ് മോദിയും തുടരുന്നത്.കഴിഞ്ഞ യുഡിഎഫ് സര്ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തുമ്പോള്‍ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് കേന്ദ്രം ഭരിച്ചിരുന്നത്. അഴിമതിയുടെ ചളിക്കുണ്ടിലായിരുന്നു അന്നത്തെ കേന്ദ്രസര്‍ക്കാര്‍. അഴിമതിയുടെ ഘോഷയാത്രയാണ് മന്‍മോഹന്‍സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുഷിച്ച നയങ്ങളും അഴിമതിയുമാണ് മോദിയെ അധികാരത്തിലെത്തിച്ചതെന്നും വിഎസ് പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com