ഏഴു വയസ്സുകാരന്റെ മരണം; അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തും, റിപ്പോർട്ട് ഇന്ന് കോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2019 06:40 AM  |  

Last Updated: 08th April 2019 06:40 AM  |   A+A-   |  

 

തൊടുപുഴ: ക്രൂര മർദ്ദനത്തിന് ഇരയായി ഏഴുവയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതി അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തും. ഇതിന് അനുമതി തേടി ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. നിലവിൽ ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 

കുട്ടിയുടെ പോസ്റ്റ്മോർട്ടം ചെയ്ത ഫൊറൻസിക് സർജനിൽ നിന്നും അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. സാക്ഷിയാക്കുന്നതിന്റെ ഭാ​ഗമായി കുട്ടിയുടെ അമ്മയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇവരുടെ രഹസ്യമൊഴി ഇതുവരേക്കും രേഖപ്പെടുത്തിയിട്ടില്ല. ഡിവൈഎസ്പി കെ പി ജോസിനാണ് കേസിന്റെ അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.