മൂന്നരവയസ്സുകാരിക്ക് വീട്ടുകാരുടെ ക്രൂരമര്‍ദനം, പട്ടിണിക്കിട്ടു, ശരീരമാസകലം മെലിഞ്ഞ് എല്ലും തോലുമായ നിലയില്‍; പരാതിയുമായി നാട്ടുകാര്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th April 2019 11:31 PM  |  

Last Updated: 08th April 2019 11:31 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

മലപ്പുറം: പത്തുവയസ്സുകാരിയായ നാടോടി ബാലികയ്ക്ക് പിന്നാലെ മലപ്പുറത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമര്‍ദനം. കാളികാവ് പൂങ്ങോട് മൂന്നര വയസ്സുകാരിയെ കുടുംബം ക്രൂരമായി മര്‍ദിക്കുന്നതായി പരാതി. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കുട്ടിയെ ബാധിച്ചതായി സംശയിക്കുന്നു. കോളനിയിലെ യുവതിയുടെ രണ്ടാം വിവാഹത്തിലുളള മൂത്ത കുട്ടിയേയാണ് കുടുംബം കാലങ്ങളായി മര്‍ദിക്കുന്നത്. 

ശരീരമാസകലം മെലിഞ്ഞ് എല്ലും തോലുമായ നിലയിലാണ് പെണ്‍കുട്ടി. രാത്രി സമയത്ത് മൂന്നര വയസുകാരിയെ മാത്രം കട്ടിലിനു താഴെ നിലത്ത് കിടത്തുന്നൂവെന്ന പരാതിയുമായി നാട്ടുകാരാണ് ആദ്യം രംഗത്തെത്തിയത്. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. വാരിയെല്ലുകള്‍ ഉന്തി കാലിന്റെ അസ്ഥി വളഞ്ഞ നിലയിലാണ് കുട്ടി. മൂന്നര വയസുകാരിയെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒന്നാകെ രംഗത്തെത്തുകയായിരുന്നു.

കുട്ടിയുടെ മുത്തശ്ശിയാണ് പതിവായി മര്‍ദിക്കാറുളളതെന്നും പറയുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനും പൊലീസും വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.