ലോക്‌സഭാ തെരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2019 07:48 AM  |  

Last Updated: 08th April 2019 07:48 AM  |   A+A-   |  

eci

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. വൈകുന്നേരം അഞ്ച് മണി വരെയാണ് ഇതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. 

കേരളത്തില്‍ 251 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തോടെ പത്രിക പിന്‍വലിക്കുന്നവരുടെ വിവരങ്ങള്‍ പുറത്ത് വരുന്നതോടെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം  ഔദ്യോഗികമായി പ്രഖ്യാപിക്കും. 

വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്. 23 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടതില്‍ സരിതയുടേത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയരുന്നു. എറണാകുളത്ത് സമര്‍പ്പിച്ച പത്രികയും തള്ളിയിട്ടുണ്ട്. കോട്ടയത്താണ് നിലവില്‍ ഏറ്റവും കുറവ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന് പുറമേ മൂന്നാം ഘട്ടവോട്ടെടുപ്പ് നടക്കുന്നയിടങ്ങളിലെല്ലാം ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.