കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അട്ടിമറി വിജയം നേടും; കണ്ണൂര്‍ യുഡിഎഫിനൊപ്പം; അഭിപ്രായ സര്‍വെ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th April 2019 08:28 PM  |  

Last Updated: 08th April 2019 08:28 PM  |   A+A-   |  

 


ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസും  എസി നീല്‍സണും ചേര്‍ന്ന് നടത്തിയ അഭിപ്രായസര്‍വേ.  43 ശതമാനം പേര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ പിന്തുണയ്ക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന് 35 പേരുടെ പിന്തുണയാണ് സര്‍വെ പറയുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി 21 ശതമാനം വോട്ടുകള്‍ നേടുമെന്ന് സര്‍വെ പറുന്നു.

കണ്ണൂരില്‍ സിറ്റിംഗ് എംപിയായ പികെ ശ്രീമതിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പരാജയപ്പെടുത്തുമെന്നാണ് അഭിപ്രായ സര്‍വെ. യുഡിഎഫ് സ്ഥാനാര്‍ത്ഥി 47ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 44 ശതമാനം വോട്ടുകളാണ് പ്രവചിക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.വളരെ നല്ലതെന്ന് 23 ശതമാനം വോട്ടര്‍മാരും ശരാശരി എന്നത് 5 ശതമാനം വോട്ടര്‍മാരും പറയുന്നു. നല്ലത് എന്നത് 7 ശതമാനം വോട്ടര്‍മാരും മോശം എന്ന് എട്ട് ശതമാനം വോട്ടര്‍മാരും പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനത്തില്‍ വളരെ മോശം എന്ന് 57 ശതമാനം വരുന്ന സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാര്‍ പറയുന്നു. 14 ശതമാനം വളരെ നല്ലത് എന്നും ശരാശരി എന്ന് ആറ് ശതമാനം ആളുകളും പറയുന്നു. മോശം എന്ന് എട്ട് ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.

പിണറായിയുടെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്ന് 24 ശതമാനമാണ് പറഞ്ഞത്. മേശമെന്ന് എട്ട് ശതമാനവും ശരാശരിയെന്ന് 21 ശതമാനവും പറഞ്ഞപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31 ശതമാനവും ശരാശരിയെന്ന് 17 ശതമാനവും പറഞ്ഞപ്പോള്‍ നല്ലതെന്ന് 13 ശതമാനവും മോശമെന്ന് 16 ശതമാനം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 22 ശതമാനമാണ്.