നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് കോടതിക്ക് മുന്നില്‍, ആവശ്യം സിബിഐ അന്വേഷണം

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് കോടതിക്ക് മുന്നില്‍, ആവശ്യം സിബിഐ അന്വേഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പതിനൊന്നാം പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ദിലീപ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. 

തനിക്കെതിരെ ചുമത്തിയിരിക്കുന്ന തെളിവുകള്‍ കെട്ടിച്ചമച്ചതാണ്. അത് തെളിയിക്കുവാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം എന്നാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നത്. എന്നാല്‍, ഏത് ഏജന്‍സി അന്വേഷിക്കണം എന്ന് ആവശ്യപ്പെടുവാന്‍ പ്രതിക്ക് അവകാശം ഇല്ലെന്നും, വിചാരണ വൈകിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് ഹര്‍ജിയെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. 

അതിനിടയില്‍ വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക വാദം എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ ആരംഭിച്ചു. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് രഹസ്യ വിചാരണ നടത്താനും കോടതി നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com