ശബരിമല ബിജെപിയുടെ പാലം കടക്കാനുള്ള അടവ്; ഇനി ഈ പരിപ്പ് കേരളത്തില്‍ വേവില്ല: എകെ ആന്റണി

ശബരിമലയിലെ വിശ്വാസ സംരക്ഷണത്തെക്കുറിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നത് പാലം കടക്കാനുള്ള അടവ് മാത്രമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണി
ശബരിമല ബിജെപിയുടെ പാലം കടക്കാനുള്ള അടവ്; ഇനി ഈ പരിപ്പ് കേരളത്തില്‍ വേവില്ല: എകെ ആന്റണി

കണ്ണൂര്‍: ശബരിമലയിലെ വിശ്വാസ സംരക്ഷണത്തെക്കുറിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നത് പാലം കടക്കാനുള്ള അടവ് മാത്രമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണി. ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിന് കോടതിയെ ബോധ്യപ്പെടുത്തുകയോ, ഭരണഘടനാപരമായ നടപടി സ്വീകരിക്കുകയോ ചെയ്യുമെന്നാണു പ്രകടന പത്രികയിലുള്ളത്.

ഇതിനു ബിജെപി സര്‍ക്കാര്‍ വീണ്ടും വരേണ്ട കാര്യമുണ്ടായിരുന്നോ? അവര്‍ക്ക് ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ശബരിമലയുടെ പേരില്‍ ഇങ്ങനെ ജനങ്ങളെ ഭിന്നിപ്പിക്കുകയോ, അക്രമം നടത്തുകയോ, ബന്ദ് നടത്തുകയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ? കേസ് കോടതിയില്‍ വന്നപ്പോള്‍ എന്തുകൊണ്ട് കോടതിയെ ബോധ്യപ്പെടുത്തിയില്ല? അന്നു പറഞ്ഞത് കോടതിവിധിയെ അനുകൂലിക്കുന്നുവെന്നാണ്.

അവസരമുണ്ടായിട്ടും കള്ളക്കളി കളിച്ചു. ഇനി ഈ പരിപ്പ് കേരളത്തില്‍ വേവില്ല. അതിനുവച്ച വെള്ളം ആരും കാണാതെ ബിജെപി വാങ്ങിവയ്ക്കുന്നതാണ് നല്ലതെന്നും ആന്റണി പറഞ്ഞു. കണ്ണൂരില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com