ആദിവാസി പെണ്‍കുട്ടിക്ക് നേരെ പൂജാരിയുടെ പീഡന ശ്രമം; സിപിഎം പ്രവര്‍ത്തകനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2019 06:34 AM  |  

Last Updated: 09th April 2019 06:34 AM  |   A+A-   |  

boy,,rape

കണ്ണൂര്‍: ആദിവാസി പെണ്‍കുട്ടിക്ക് നേരെ പൂജാരിയുടെ പീഡന ശ്രമം. കണ്ണൂരിലെ കണ്ണവത്താണ് ആദിവാസി പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമമുണ്ടായത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നടന്ന പൂജയ്ക്ക് ഇടയില്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാണ് പരാതി. 

പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പൂജാരിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പൂജയ്ക്ക് നേതൃത്വം നല്‍കിയ സിപിഎം പ്രവര്‍ത്തകനായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് മഹേഷ്.

പീഡന ശ്രമം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ഇയാള്‍ക്കെതിരെ തിരിയുകയും ഇയാളെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കയ്യേറ്റത്തിന് വിധേയനായ പ്രതിയെ തലശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.