കെഎം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2019 03:31 PM  |  

Last Updated: 09th April 2019 03:31 PM  |   A+A-   |  

K_M_MANI_2615960f

 

കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമായി. രാവിലെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചയെയാണ് കെഎം മാണിയെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കുകയായിരുന്നു. രാത്രിയില്‍ വെന്റിലേറ്റര്‍ സഹായവും നല്‍കുന്നുണ്ട്.

മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ചാണ് അദ്ദേഹത്തിനു ആഹാരം നല്‍കുന്നത്. രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയില്‍ ആണെന്നും വിളിച്ചാല്‍ കണ്ണു തുറക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇന്ന് ഉച്ചയോടെ നില ഗുരുതരമാവുകയായിരുന്നു. 

അണുബാധ ഉണ്ടാകാതിരിക്കാന്‍ ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.