നെട്ടൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം; അപകടം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറി ഇടിച്ച്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2019 08:10 AM  |  

Last Updated: 09th April 2019 08:10 AM  |   A+A-   |  

ACCIDENT

കൊച്ചി: എറണാകുളത്തെ നെട്ടൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചായിരുന്നു അപകടം. 

ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ലോറി ഡ്രൈവര്‍ ജോണ്‍, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് മരിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് അപകടത്തില്‍പ്പെട്ടവരെ ലോറിയില്‍ നിന്നും പുറത്തെടുത്തത്. 

തിരുവനന്തപുരം വെള്ളറടയില്‍ നിന്നും ലോഡുമായെത്തിയ ലോറിയാണ് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചത്. റോഡരികില്‍ ലോറി അനധികൃതമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. കടവന്ത്രയില്‍ നിന്നെത്തിയ അഗ്നിശമന സേന യൂണിറ്റും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.