ഹിന്ദുക്കള്‍ മാത്രമല്ല തൃശൂര്‍ കലക്ടറായിട്ടുള്ളത്: അനുപമ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ അംഗവുമല്ല; ടിജി മോഹന്‍ദാസിന്റേത് വ്യാജ പ്രചാരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2019 06:16 AM  |  

Last Updated: 09th April 2019 06:16 AM  |   A+A-   |  

 

ഗു​രു​വാ​യൂ​ർ: തൃശൂർ ജില്ല ക​ല​ക്ട​ർ ടിവി അ​നു​പ​മ​ക്കെ​തി​രെ ബി​ജെ.പി ബൗ​ദ്ധി​ക സെ​ൽ ത​ല​വ​ന്‍ ടി.ജി മോ​ഹ​ൻ​ദാ​സ്​ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം വ​സ്തു​താ​വി​രു​ദ്ധം. തന്റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് മോ​ഹ​ൻ​ദാ​സ് ക​ല​ക്ട​ർ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. 'അ​നു​പ​മ ക്രി​സ്ത്യാ​നി​യാ​ണോ? ആ​ണെ​ങ്കി​ൽ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ൽ നി​ന്ന് രാ​ജി​വെ​ക്ക​ണം. ഇ​പ്പോ​ൾ.. ഈ ​നി​മി​ഷം...' എ​ന്നാ​യി​രു​ന്നു ആ​ദ്യ ട്വീ​റ്റ്. തൊ​ട്ട് പി​ന്നാ​ലെ 'തൃ​ശൂ​ർ ജി​ല്ല ക​ല​ക്ട​ർ എ​പ്പോ​ഴും ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ൽ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യാ​ണ്. അ​തി​നാ​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ ഹി​ന്ദു​വി​നെ മാ​ത്ര​മാ​ണ് ക​ല​ക്ട​റാ​യി വെ​ക്കാ​റു​ള്ള​ത്' എ​ന്നും കു​റി​ച്ചു. മോ​ഹ​ൻ​ദാ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര്യ​ങ്ങ​ളൊ​ന്നും വ​സ്തു​താ​പ​ര​മ​ല്ല. 

തൃശൂരിൽ ഹിന്ദുവിനെ മാത്രമല്ല കലക്ടറായി നിയമിച്ചിട്ടുള്ളത്. അങ്ങനെയൊരു ഉത്തരവും സർക്കാർ ഇറക്കിയിട്ടില്ല. അ​നു​പ​മ ദേ​വ​സ്വം ഭ​ര​ണ സ​മി​തി​യി​ൽ നി​ന്ന് രാ​ജി​വെ​ക്ക​ണം എ​ന്നാ​ണ് ഒ​രു ആ​വ​ശ്യം. എ​ന്നാ​ൽ ജി​ല്ല ക​ല​ക്ട​ർ ദേ​വ​സ്വം ഭ​ര​ണ സ​മി​തി​യി​ൽ അം​ഗ​മ​ല്ല. ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ പ​ദ​വി​യി​ൽ ആ​ളി​ല്ലാ​തെ വ​രു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ ക​ല​ക്ട​ർ​മാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കാ​റു​ണ്ട്. ഡോ. ​എം ബീ​ന, എം.​എ​സ് ജ​യ തു​ട​ങ്ങി​യ​വ​രൊ​ക്കെ അ​ടു​ത്ത കാ​ല​ത്ത് ഈ ​ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ടെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 

എ​ന്നാ​ൽ ദേ​വ​സ്വം ച​ട്ട​മ​നു​സ​രി​ച്ച് ഡെ​പ്യൂ​ട്ടി ക​ല​ക്ട​റു​ടെ​യോ, അ​തി​നു മു​ക​ളി​ലു​ള്ള​വ​രെ​യോ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സ്ഥാ​ന​ത്തേ​ക്ക് നി​യോ​ഗി​ക്കാം. സ​ബ് ക​ല​ക്ട​ർ​മാ​രാ​യി​രു​ന്ന ഹ​രി​ത വി ​കു​മാ​ര്‍, രേ​ണു രാ​ജ്, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ കെബി ഗി​രീ​ഷ് എ​ന്നി​വ​രെ​ല്ലാം അ​ടു​ത്ത കാ​ല​ത്ത് താ​ൽ​ക്കാ​ലി​ക അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രാ​യി​രു​ന്നു. 

ടിഒ സൂ​ര​ജ്, ഡോ. ​വികെ ബേ​ബി, പിഎം ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ​ല്ലാം തൃ​ശൂ​ർ ജി​ല്ല ക​ല​ക്ട​ർ ആ​യി​രു​ന്നു. സൂ​ര​ജ്​ ക​ല​ക്ട​റാ​യി​രു​ന്ന കാ​ല​ത്ത് കെ ​ക​രു​ണാ​ക​ര​ൻ ത​ന്നെ ഗു​രു​വാ​യൂ​രി​നെ ചൂ​ണ്ടി​ക്കാ​ട്ടി ക​ല​ക്ട​ർ ഹി​ന്ദു​വാ​ക​ണ​മെ​ന്ന വാ​ദം ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന എ​കെ. ആ​ൻ​റ​ണി ആ​വ​ശ്യം ചെ​വി​ക്കൊ​ണ്ടി​ല്ല. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ൽ എ​ൻ​ജി​നീ​യ​റാ​യ ര​മ​ണി​യാ​ണ് അ​നു​പ​മ​യു​ടെ മാ​താ​വ്. 

ശബരിമല വിഷയം ഉന്നയിച്ച് വോട്ട് ചോദിച്ചതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് അനുപമയ്ക്ക് എതിരെ വ്യാജ ആരോപണവുമായി ടിജി മോഹന്‍ദാസും സംഘപരിവാറും രംഗത്തെത്തിയത്. 

അനുപമയുടെ  ഫെയ്‌സ്ബുക്ക്‌ പേജില്‍ തെറിവിളികളുമായി എത്തിയ സംഘപരിവാര്‍ അണികള്‍, കലക്ടറുടെ മതം പറഞ്ഞും അധിക്ഷേപം നടത്തുന്നുണ്ട്.