'നിരാലംബര്‍ക്ക് ആശ്വാസവചനം'; കെഎം മാണി 'ശക്തനായ പടത്തലവനെ'ന്ന് ആന്റണി

കേരളത്തിലെ നിരാലമ്പരായ രോഗികള്‍ക്ക് ആശ്വാസമാകുന്ന കാരുണ്യ പദ്ധതി പോലുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ സഹപ്രവര്‍ത്തകനായിരുന്നു കെഎം മാണിയെന്ന് ആന്റണി 
'നിരാലംബര്‍ക്ക് ആശ്വാസവചനം'; കെഎം മാണി 'ശക്തനായ പടത്തലവനെ'ന്ന് ആന്റണി

കൊച്ചി: കേരള  കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഐക്യജനാധിപത്യമുന്നണിയുടെ ശക്തനായ പടത്തലവനായിരുന്നു കെ എം മാണിയെന്ന് ആന്റണി ഓര്‍മ്മിച്ചു.  കേരളം കണ്ട ഏറ്റവും നല്ല ധനകാര്യമന്ത്രിമാരില്‍ ഒരാള്‍ ആയിരുന്നു കെ എം മാണി.  കേരളത്തിലെ നിരാലമ്പരായ രോഗികള്‍ക്ക് ആശ്വാസമാകുന്ന കാരുണ്യ പദ്ധതി പോലുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്ന സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും ആന്റണി പറഞ്ഞു. 

കെഎം മാണിയുടെ നിര്യാണത്തെതുടര്‍ന്ന് ആന്റണി തന്റെ തെരഞ്ഞടുപ്പ് പരിപാടികള്‍ നിര്‍ത്തിവെച്ചു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു മാണി. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു. 

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com