രണ്ടു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം ലഭിക്കും

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 2 ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം ലഭിക്കും
രണ്ടു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 2 ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം ലഭിക്കും. 2018 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ 2 ശതമാനവും ജൂലൈ ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ 2.69 ശതമാനവും ലഭിക്കും.

രണ്ടു ഡിഎയും കൂടി 4.69% ആയപ്പോള്‍ ലോവര്‍ റൗണ്ടിങ്ങില്‍ 4% ആയി നിജപ്പെടുത്താന്‍ ധനവകുപ്പ് ആലോചിച്ചു. സംസ്ഥാനത്തിന്റെ രീതിയായ ഹയര്‍ റൗണ്ടിങ് വേണമെന്ന സമ്മര്‍ദത്തിനൊടുവിലാണ് 5% അനുവദിച്ചത്. ഇതോടെ നിലവിലെ ശമ്പള കമ്മിഷന്‍ കാലാവധിയിലെ ഡിഎ 20% ആയി.

ജനുവരി ഒന്നിനു നടപ്പാക്കേണ്ട 3% കുടിശിക എന്നു നല്‍കണമെന്നു തീരുമാനിച്ചിട്ടില്ല. പുറമേ ജൂലൈ ഒന്നു മുതല്‍ പുതിയ ഡിഎ വരും. ഇതു 4% വരെയായിരിക്കുമെന്നാണു പ്രതീക്ഷ. പുതിയ ശമ്പള കമ്മിഷന്‍ വരുന്നതിനകം ഡിഎ 27% ആകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com