വിദ്യാഭ്യാസ റാങ്കിങില്‍ സംസ്ഥാനത്തിന് നേട്ടം; കേരള സര്‍വകലാശാല 22-ാമത്, എംജി മുപ്പതാമത്

മികച്ച കോളെജുകളുടെ പട്ടികയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ്  23-ാം സ്ഥാനം നേടി.
വിദ്യാഭ്യാസ റാങ്കിങില്‍ സംസ്ഥാനത്തിന് നേട്ടം; കേരള സര്‍വകലാശാല 22-ാമത്, എംജി മുപ്പതാമത്

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരളത്തിന് നേട്ടം. ദേശീയ റാങ്കിങിനെ ആദ്യ നൂറില്‍ കേരളത്തില്‍ നിന്നുള്ള 20 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇടം നേടിയത്. കേരള സര്‍വകലാശാല രാജ്യത്തെ 22-മത്തെ മികച്ച സര്‍വകലാശാലയായപ്പോള്‍ എംജി 30 ല്‍ എത്തി. കലിക്കറ്റ് സര്‍വകലാശാല 60-ാമതും കുസാറ്റ് പട്ടികയില്‍ 65 -ാമതുമാണ്. 

മികച്ച കോളെജുകളുടെ പട്ടികയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ്  23-ാം സ്ഥാനം നേടി. മാര്‍ ഇവാനിയോസ്(29), രാജഗിരി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്(35), തിരുവനന്തപുരം വിമന്‍സ് കോളെജ്(47) , സെന്റ് തോമസ് കോളെജ് തൃശ്ശൂര്‍(54), എസ് എച്ച് തേവര(57), എസ് ബി കോളെജ്(62), സെന്റ് തെരേസാസ് (64), എംജി കോളെജ്, ഗവ. ആര്‍ട്‌സ് കോളെജ് തിരുവനന്തപുരം, ഫറൂഖ് കോളെജ്, ടി കെ എം കോളെജ്, സെന്റ് ജോസഫ്‌സ് കോളെജ് കോഴിക്കോട്, ഫാത്തിമ മാത കൊല്ലം, ക്രൈസ്റ്റ് കോളെജ് ഇരിങ്ങാലക്കുട, മാര്‍ത്തോമ കോളെജ് തിരുവല്ല, നിര്‍മ്മലഗിരി കണ്ണൂര്‍ എന്നിവയാണ് ആദ്യ നൂറില്‍ ഉള്ള കോളെജുകള്‍.

എഞ്ചിനീയറിങ് വിഭാഗത്തില്‍ എന്‍ഐടി കാലിക്കറ്റ് ആണ് കേരളത്തില്‍ മെച്ചപ്പെട്ടത്. ഓവറോള്‍ വിഭാഗത്തില്‍ മദ്രാസ് ഐഐടിയാണ് ഒന്നാമതെത്തിയത്.മിരാണ്ട ഹൗസ് കോളെജ് കോളെജുകളുടെ പട്ടികയില്‍ ഒന്നാമതും എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com