ആയുധവുമായി ബിജെപി ബൂത്ത് പ്രസി‍ഡന്റ് പിടിയിൽ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th April 2019 05:08 AM  |  

Last Updated: 10th April 2019 05:08 AM  |   A+A-   |  

 

തൃശൂർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​വ​ത്​​ക​രി​ച്ച ഫ്ല​യി​ങ്​ സ്ക്വാഡിന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ആ​യു​ധ​വു​മാ​യി ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി​ടി​യി​ൽ. ഇരിങ്ങാലക്കുട എ​ട​തി​രി​ഞ്ഞി മു​ള​ങ്ങി​ല്‍ സു​രേ​ഷാ​ണ്​ (56) പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ എ​ട​തി​രി​ഞ്ഞി വി​ല്ലേ​ജ് ഓ​ഫി​സ് പ​രി​സ​ര​ത്താ​ണ്​ സം​ഭ​വം.

ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​​ല്‍ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളോ​ടൊ​പ്പ​മാ​ണ്​ ക​ത്തി സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഫ്ല​യി​ങ്​ സ്‌​ക്വാ​ഡ് എ​ക്‌​സി. മ​ജി​സ്‌​ട്രേ​റ്റ് എം എ​ച്ച് ഷാജി​യുടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ പ​രി​ശോ​ധ​ന.

സ്വ​യം ര​ക്ഷ​ക്കു വേ​ണ്ടി​യാ​ണ് ആ​യു​ധം കൊ​ണ്ടു​ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി പ​റ​ഞ്ഞ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. പ്ര​തി​യെ കാ​ട്ടൂ​ര്‍ പൊ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ള്‍ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് കാ​ട്ടൂ​ര്‍ എസ്ഐ അറിയിച്ചു.