കെട്ടാന്‍ വരുന്നയാള്‍ വക്കീലാവണം, മീശ വേണം, രാഷ്ട്രീയക്കാരനുമാവണം; കുട്ടിയമ്മയുടെ ഡിമാന്‍ഡ് ഇതായിരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2019 07:09 AM  |  

Last Updated: 10th April 2019 07:09 AM  |   A+A-   |  

 

ല്യാണം കഴിക്കാന്‍ പോകുന്നയാളെക്കുറിച്ച് കുട്ടിയമ്മയ്ക്ക് കുറച്ച് ഡിമാന്‍ഡുകള്‍ ഉണ്ടായിരുന്നു. വക്കീലാവണം, മീശ വേണം പിന്നെ രാഷ്ട്രീയക്കാരനുമാവണം. എന്തായാലും മനസില്‍ കണ്ട വരന്‍ 1957 നവംബര്‍ 28 ന് കുട്ടിയമ്മയുടെ ജീവിതത്തിലേക്ക് ഒരു കൈ പിടിച്ചു.

കോണ്‍ഗ്രസ് നേതാവായിരുന്ന പി ടി ചാക്കോയുടെ അമ്മയുടെ സഹോദരിയുടെ മകളായിരുന്നു കെ എം മാണിയുടെ ജീവിതസഖിയായ കുട്ടിയമ്മ.

പി ടി ചാക്കോയെന്ന രാഷ്ട്രീയക്കാരന്റെ ജീവിതം തന്നെയാവും തന്റെ ഭര്‍ത്താവായി ഒരു രാഷ്ട്രീയക്കാരന്‍ മതിയെന്ന തീരുമാനത്തിലേക്ക് അവരെ എത്തിച്ചത്.

തന്റെ എല്ലാ വിജയങ്ങളുടെയും കാരണക്കാരി കുട്ടിയമ്മയാണെന്ന് അവസരം കിട്ടിയപ്പോഴെല്ലാം മാണി ലോകത്തോട് വിളിച്ചു പറഞ്ഞു. അതേ കുട്ടിയമ്മയുടെ കൈ പിടിച്ചാണ് നാടായ പാല എന്റെ രണ്ടാം ഭാര്യയാണെന്ന് മാണി പ്രഖ്യാപിക്കുകയും ചെയ്തത്. അത് സത്യവുമായിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സാക്ഷി.